---
title: "കുറ്റ്യാടി കോഴിക്കോട് റോഡ് വികസനത്തിന്റെ പാതയില്‍ "
english_title: "Kuttyadi on the path of Kozhikode road development aka"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/3920/kuttyadi-on-the-path-of-kozhikode-road-development aka"
published_at: "2021-10-07T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e953898145_NEW PIC.jpg"
keywords: []
---

# കുറ്റ്യാടി കോഴിക്കോട് റോഡ് വികസനത്തിന്റെ പാതയില്‍ 

> **Lead Summary:** ** കോഴിക്കോട്**: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന എസ്എച്ച് 38 പാത വികസനത്തിന് ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ദേവ് നല്‍കിയ സബ്മിഷന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പച്ചക്കൊടി കാട്ടി.

## Article Content

** കോഴിക്കോട്**: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന എസ്എച്ച് 38 പാത വികസനത്തിന് ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ദേവ് നല്‍കിയ സബ്മിഷന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പച്ചക്കൊടി കാട്ടി.

കോഴിക്കോട് ജില്ലയിലെ പ്രധാന ഹൈവേകളിലൊന്നാണ് പാവങ്ങാട് ഉള്ളിയേരി കുറ്റ്യാടി ചൊവ്വ റോഡ്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന പ്രസ്തുത റോഡിന് അത്തോളി, അണ്ടിക്കോട്, പറമ്പത്ത്, ഉള്ളിയേരി, കടിയങ്ങാട്, കൂത്താളി ഭാഗങ്ങളില്‍ വേണ്ടത്ര വീതിയില്ലാത്ത പ്രശ്‌നമുണ്ട്.

ഇതിന്റെ പ്രവൃത്തിക്കായി 82.36 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്നും ലഭിച്ചിരുന്നു. തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സബ്മിഷനിലൂടെ ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ദേവ് അറിയിച്ചു.

23.45 കോടി രൂപ സ്ഥലമേറ്റെടുപ്പിനായി മാറ്റിവെച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കുന്നതിന് കെആര്‍എഫ്ബി പ്രോജക്ട് മാനേജ്‌മെന്റ് യൂനിറ്റിന്റെ പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഉള്ളിയേരി മുതല്‍ കുറ്റ്യാടി വരെ റോഡിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടത്തി റിപ്പോര്‍ട്ട് ഡിസൈന്‍ വിംഗിന് സമര്‍പ്പിച്ചിരുന്നു. പ്രവൃത്തിയുടെ ഡ്രാഫ്റ്റ് അലൈന്‍മെന്റ്, ഫിസിബിലിറ്റി പരിശോധിച്ച് സമര്‍പ്പിക്കാന്‍ ഡിസൈന്‍ വിംഗില്‍ നിന്നും കേരള റോഡ് ഫണ്ട് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അലൈന്റ്‌മെന്റ് പ്രകാരം റോഡിന് ഡീവിയേഷന്‍ ഉള്ള ഭാഗങ്ങളില്‍ അഡീഷണല്‍ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വെ നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവ പൂര്‍ത്തിയാക്കി, അന്തിമ ഡിപിആര്‍ തയ്യാറാക്കി കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/3920/kuttyadi-on-the-path-of-kozhikode-road-development aka)